Tuesday, 1 October 2019

ശ്രദ്ധിക്കുക

ഉപജില്ലാ ശാസ്ത്രമേള

ഉപജില്ലാ ശാസ്ത്ര മേളയുടെ സ്കൂൾ തല  ഓൺലൈൻ ഡാറ്റ എന്ററി 4.10.19  വെള്ളിയാഴ്ച്ച തന്നെ നിർബന്ധമായും പൂർത്തിയക്കേണ്ടതാണ്... പിന്നീട് ഒരു അവസരം ഉണ്ടായിരുക്കുന്നതല്ല... തുടർച്ചയായ അവധി ദിവസങ്ങൾ വരുന്നത് കാരണം ഡാറ്റാ എന്ററി നീട്ടി വയ്ക്കുക എന്നത് ശസ്ത്രോത്സവം രജിസ്ട്രേഷനെ തന്നെ ബാധിക്കും...

ഐ. ടി ക്വിസ്

ഐ. ടി മേളയുടെ ഭാഗമായ ഐ. ടി ക്വിസ് സംസ്ഥാനവ്യാപകമായി 15.10.2019 ന് ഒരുമിച്ചാണ് നടത്തുന്നത്.. അതുകൊണ്ട് രജിസ്ട്രേഷൻ ദിവസം തന്നെ എരുത്തേമ്പതി ശ്രീ വിദ്യാ സ്കൂളിൽ വച്ച് യു. പി, എച്ച്. എസ്, എച്ച്. എസ്.എസ് വിഭാഗങ്ങളുടെ ഐ. ടി ക്വിസ് മത്സരങ്ങൾ സർക്കുലർ പ്രകാരം നടക്കുന്നതാണ്  എല്ലാവരും ശ്രദ്ധിക്കുമല്ലോ!

മാഗസിനുകൾ രജിസ്ട്രേഷൻ ദിവസം പ്രോഗ്രാം കമ്മിറ്റിയെ ഏല്പിക്കേണ്ടതാണ്....


മുൻവർഷത്തെ ട്രോഫികൾ ട്രോഫി കമ്മിറ്റിയെ എൽപിപ്പിച്ചാൽ മാത്രമേ രജിസ്ട്രേഷൻ അനുവദിക്കുകയുള്ളൂ....

Sunday, 29 September 2019

അറിയിപ്പ്

ശാസ്ത്രോത്സവം 2019 ചിറ്റൂർ ഉപജില്ല 

Science Fair

LP വിഭാഗം ചാർട്ട് - വിഷയം - "ജല സംരക്ഷണം"

(ഈ വർഷം തത്സമയ മത്സരമാണ്. സമയം 3 മണിക്കൂർ, 2 കുട്ടികൾ, പരമാവധി 3 ചാർട്ടുകൾ)

LP വിഭാഗം ശേഖരണം/മോഡൽ - വിഷയം - "തെങ്ങ്"
 (2 കുട്ടികൾ)

Social Science Fair

LP വിഭാഗം ചാർട്ട് - വിഷയം - "ജലാശയങ്ങളുടെ സംരക്ഷണം"
(2 കുട്ടികൾ, പരമാവധി 6 ചാർട്ടുകൾ)

മറ്റ് മത്സരങ്ങൾ 2019 ശാസ്ത്രമേള മാനുവൽ പ്രകാരം ആയിരിക്കും...


കൺവീനർ
പ്രോഗ്രാം കമ്മിറ്റി
ചിറ്റൂർ ഉപജില്ല